20 നിങ്ങൾ നിങ്ങളുടെ മുഴുവൻ ഊർജവും വിനിയോഗിച്ചാലും ഒട്ടും പ്രയോജനമുണ്ടാകില്ല. കാരണം നിങ്ങളുടെ ദേശം വിളവ് തരുകയോ+ വൃക്ഷങ്ങൾ ഫലം നൽകുകയോ ഇല്ല.
22 ഞാൻ വന്യമൃഗങ്ങളെ നിങ്ങളുടെ ഇടയിലേക്ക് അയയ്‌ക്കും.+ അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും+ നിങ്ങളുടെ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുകയും നിങ്ങളെ എണ്ണത്തിൽ കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ വീഥികൾ വിജനമാകും.+