17 എന്നിട്ട് കാസിഫ്യ എന്ന സ്ഥലത്തെ പ്രധാനിയായ ഇദ്ദൊയുടെ അടുത്തേക്കു പോകാൻ ഒരു കല്പന കൊടുത്തു. കാസിഫ്യയിൽ ചെന്ന് ദേവാലയസേവകരുടെ* കുടുംബത്തിൽപ്പെട്ട ഇദ്ദൊയെയും സഹോദരന്മാരെയും കണ്ട് ഞങ്ങളുടെ ദൈവത്തിന്റെ ഭവനത്തിനുവേണ്ടി ശുശ്രൂഷ ചെയ്യുന്നവരെ കൊണ്ടുവരാൻ പറയണമെന്നു പറഞ്ഞു.