27 ഒടുവിൽ യാക്കോബ് അപ്പൻ താമസിച്ചിരുന്ന സ്ഥലത്ത്, അതായത് ഹെബ്രോൻ എന്ന് അറിയപ്പെടുന്ന കിര്യത്ത്-അർബയിലെ മമ്രേയിൽ,+ എത്തി. അവിടെയാണ് അബ്രാഹാമും യിസ്ഹാക്കും പരദേശികളായി താമസിച്ചിരുന്നത്.+
11 അവർ അവർക്ക് യഹൂദാമലനാട്ടിലെ ഹെബ്രോൻ+ എന്ന കിര്യത്ത്-അർബയും+ (അനാക്കിന്റെ അപ്പനായിരുന്നു അർബ.) അതിനു ചുറ്റുമുള്ള മേച്ചിൽപ്പുറങ്ങളും കൊടുത്തു. 12 എന്നാൽ നഗരത്തിനു ചുറ്റുമുള്ള നിലവും അതിന്റെ ഗ്രാമങ്ങളും അവർ യഫുന്നയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു.+