3 അങ്ങനെ അവർ സുന്ദരിയായ ഒരു പെൺകുട്ടിയെ അന്വേഷിച്ച് ഇസ്രായേൽപ്രദേശത്ത് എല്ലായിടത്തും സഞ്ചരിച്ചു. ഒടുവിൽ അവർ അബീശഗ്+ എന്ന ഒരു ശൂനേംകാരിയെ+ കണ്ടെത്തി രാജാവിന്റെ അടുത്ത് കൊണ്ടുവന്നു.
8 ഒരിക്കൽ എലീശ ശൂനേമിൽ+ ചെന്നപ്പോൾ അവിടെയുള്ള ഒരു പ്രമുഖവനിത, വീട്ടിൽ വന്ന് ഭക്ഷണം കഴിക്കാൻ എലീശയെ നിർബന്ധിച്ചു.+ പിന്നീട് ആ വഴിക്കു പോകുമ്പോഴെല്ലാം പ്രവാചകൻ അവിടെ ചെന്ന് ഭക്ഷണം കഴിക്കുമായിരുന്നു.