-
സംഖ്യ 35:22-24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 “‘എന്നാൽ വിദ്വേഷമൊന്നും കൂടാതെ അവിചാരിതമായി ഒരാൾ മറ്റൊരാളെ തള്ളുകയോ ദ്രോഹചിന്തയൊന്നും കൂടാതെ* അവനു നേരെ എന്തെങ്കിലും എറിയുകയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ,+ 23 അല്ലെങ്കിൽ അയാൾ എറിഞ്ഞ കല്ല് അബദ്ധത്തിൽ അവന്റെ ദേഹത്ത് കൊണ്ടിട്ട് അവൻ മരിച്ചുപോയാൽ, അയാൾ അവന്റെ ശത്രുവോ അവനെ ദ്രോഹിക്കാൻ അവസരം നോക്കി നടക്കുന്നവനോ അല്ലെങ്കിൽ, 24 സമൂഹം ഈ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ കൊലയാളിയുടെയും രക്തത്തിനു പകരം ചോദിക്കുന്നവന്റെയും മധ്യേ ന്യായം വിധിക്കണം.+
-
-
ആവർത്തനം 19:4-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 “ജീവരക്ഷാർഥം അവിടേക്ക് ഓടിപ്പോകുന്ന ഒരു കൊലയാളിയുടെ കാര്യത്തിൽ നടക്കേണ്ടത് ഇതാണ്: മുൻവൈരാഗ്യമൊന്നും കൂടാതെ ഒരാൾ അബദ്ധത്തിൽ സഹമനുഷ്യനെ കൊല ചെയ്‌താൽ+ 5 —ഉദാഹരണത്തിന്, സഹമനുഷ്യനോടൊപ്പം കാട്ടിൽ വിറകു വെട്ടാൻപോയ ഒരാൾ മരം വെട്ടാനായി കോടാലി ഓങ്ങിയപ്പോൾ അതു പിടിയിൽനിന്ന് തെറിച്ച് കൂടെയുള്ളവന്റെ മേൽ കൊള്ളുകയും അയാൾ മരിക്കുകയും ചെയ്യുന്നു—ആ കൊലയാളി ജീവരക്ഷാർഥം ഇതിൽ ഏതെങ്കിലും നഗരത്തിലേക്ക് ഓടിപ്പോകണം.+ 6 അഭയനഗരം വളരെ ദൂരെയാണെങ്കിൽ രക്തത്തിനു പകരം ചോദിക്കുന്നവൻ ഉഗ്രകോപത്തോടെ*+ കൊലയാളിയുടെ പിന്നാലെ ഓടിയെത്തി അയാളെ പിടിച്ച് കൊന്നുകളഞ്ഞേക്കാം. (വാസ്തവത്തിൽ അയാൾ മരണയോഗ്യനല്ലല്ലോ; അയാൾക്കു സഹമനുഷ്യനോടു വൈരാഗ്യമൊന്നുമുണ്ടായിരുന്നില്ല.)+
-