-
യോശുവ 23:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 നിങ്ങളോടു കല്പിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടി പാലിക്കാതെ, നിങ്ങൾ അതു ലംഘിക്കുകയും നിങ്ങൾ ചെന്ന് അന്യദൈവങ്ങളെ സേവിച്ച് അവരുടെ മുന്നിൽ കുമ്പിടുകയും ചെയ്‌താൽ യഹോവയുടെ കോപം നിങ്ങളുടെ നേരെ ആളിക്കത്തും.+ അങ്ങനെ നിങ്ങൾക്കു തന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങൾ പെട്ടെന്നു നശിച്ചുപോകും.”+
-
-
2 ദിനവൃത്താന്തം 15:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അസര്യ ആസയുടെ അടുത്ത് ചെന്ന് പറഞ്ഞു: “ആസ രാജാവേ, യഹൂദേ, ബന്യാമീനേ, കേൾക്കുക! നിങ്ങൾ ദൈവമായ യഹോവയുടെ പക്ഷത്ത് നിൽക്കുന്നിടത്തോളം കാലം ദൈവം നിങ്ങളുടെകൂടെയുണ്ടായിരിക്കും.+ നിങ്ങൾ ദൈവത്തെ അന്വേഷിച്ചാൽ ദൈവത്തെ കണ്ടെത്തും.*+ എന്നാൽ ദൈവത്തെ ഉപേക്ഷിച്ചാൽ ദൈവം നിങ്ങളെയും ഉപേക്ഷിക്കും.+
-