-
പുറപ്പാട് 15:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 അപ്പോൾ അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചിക ഒരു തപ്പു കൈയിൽ എടുത്തു. സ്ത്രീകളെല്ലാം തപ്പു കൊട്ടി നൃത്തച്ചുവടുകളോടെ മിര്യാമിനെ അനുഗമിച്ചു.
-
-
2 രാജാക്കന്മാർ 22:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അങ്ങനെ ഹിൽക്കിയ പുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായയും കൂടി ഹുൽദ പ്രവാചികയുടെ+ അടുത്ത് ചെന്നു. വസ്ത്രംസൂക്ഷിപ്പുകാരനായ ഹർഹസിന്റെ മകനായ തിക്വയുടെ മകൻ ശല്ലൂമിന്റെ ഭാര്യയായിരുന്നു ഈ പ്രവാചിക. യരുശലേമിന്റെ പുതിയ ഭാഗത്താണു ഹുൽദ താമസിച്ചിരുന്നത്. അവർ അവിടെ ചെന്ന് പ്രവാചികയോടു സംസാരിച്ചു.+
-
-
ലൂക്കോസ് 2:36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
36 ആശേർഗോത്രത്തിൽ ഫനൂവേലിന്റെ മകളായ അന്ന എന്ന ഒരു പ്രവാചികയുണ്ടായിരുന്നു. അന്നയ്‌ക്കു വളരെ പ്രായമായിരുന്നു. വിവാഹശേഷം ഏഴു വർഷമേ അവർ ഭർത്താവിനോടൊപ്പം ജീവിച്ചുള്ളൂ.
-