-
2 രാജാക്കന്മാർ 6:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 ദൈവപുരുഷന്റെ ദാസൻ* രാവിലെ എഴുന്നേറ്റ് പുറത്ത് ചെന്നപ്പോൾ കുതിരകളും യുദ്ധരഥങ്ങളും സഹിതം ഒരു സൈന്യം നഗരം വളഞ്ഞിരിക്കുന്നതു കണ്ടു. ഉടനെ അയാൾ യജമാനനോട്, “അയ്യോ, എന്റെ യജമാനനേ! നമ്മൾ ഇനി എന്തു ചെയ്യും” എന്നു ചോദിച്ചു. 16 എന്നാൽ ദൈവപുരുഷൻ പറഞ്ഞു: “പേടിക്കേണ്ടാ!+ അവരോടുകൂടെയുള്ളതിനെക്കാൾ അധികം പേർ നമ്മളോടുകൂടെയുണ്ട്.”+
-
-
2 ദിനവൃത്താന്തം 14:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ആസ ദൈവമായ യഹോവയെ വിളിച്ച് ഇങ്ങനെ അപേക്ഷിച്ചു:+ “യഹോവേ, അങ്ങ് സഹായിക്കുന്നവർ ആൾബലമുള്ളവരാണോ ശക്തിയില്ലാത്തവരാണോ എന്നതൊന്നും അങ്ങയ്ക്കൊരു പ്രശ്നമല്ലല്ലോ.+ ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ സഹായിക്കേണമേ. ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു.*+ അങ്ങയുടെ നാമത്തിലാണു ഞങ്ങൾ ഈ സൈന്യത്തിനു നേരെ വന്നിരിക്കുന്നത്.+ യഹോവേ, അങ്ങാണു ഞങ്ങളുടെ ദൈവം. നശ്വരനായ മനുഷ്യൻ അങ്ങയെക്കാൾ ബലവാനാകരുതേ.”+
-