28അക്കാലത്ത്, ഇസ്രായേലിനോടു യുദ്ധം ചെയ്യാൻ ഫെലിസ്ത്യർ തങ്ങളുടെ സൈന്യത്തെ ഒന്നിച്ചുകൂട്ടി.+ അപ്പോൾ, ആഖീശ് ദാവീദിനോടു പറഞ്ഞു: “നീയും നിന്റെ പുരുഷന്മാരും എന്റെകൂടെ യുദ്ധത്തിനു വരണമെന്നുള്ള കാര്യം അറിയാമല്ലോ, അല്ലേ?”+
31ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധം ചെയ്യുകയായിരുന്നു.+ ഇസ്രായേല്യർ ഫെലിസ്ത്യരുടെ മുന്നിൽനിന്ന് തോറ്റോടി. ധാരാളം ആളുകൾ ഗിൽബോവ പർവതത്തിൽവെച്ച് കൊല്ലപ്പെട്ടു.+