-
1 ദിനവൃത്താന്തം 10:1-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അക്കാലത്ത് ഫെലിസ്‌ത്യർ ഇസ്രായേലിനോടു യുദ്ധം ചെയ്‌തു. ഇസ്രായേല്യർ ഫെലിസ്ത്യരുടെ മുന്നിൽനിന്ന് തോറ്റോടി. ധാരാളം ആളുകൾ ഗിൽബോവ പർവതത്തിൽവെച്ച് കൊല്ലപ്പെട്ടു.+ 2 ഫെലിസ്‌ത്യർ ശൗലിനെയും ആൺമക്കളെയും വിടാതെ പിന്തുടർന്നു. അവർ ശൗലിന്റെ മക്കളായ യോനാഥാനെയും അബീനാദാബിനെയും മൽക്കീ-ശുവയെയും+ കൊന്നുകളഞ്ഞു. 3 ശൗലിന് എതിരെ പോരാട്ടം രൂക്ഷമായി. വില്ലാളികൾ ശൗലിനെ കണ്ട് അമ്പ് എയ്‌തു. ശൗലിനു മുറിവേറ്റു.+ 4 ശൗൽ തന്റെ ആയുധവാഹകനോടു പറഞ്ഞു: “നിന്റെ വാൾ ഊരി എന്നെ കുത്തുക. ഇല്ലെങ്കിൽ ഈ അഗ്രചർമികൾ വന്ന് എന്നോടു ക്രൂരമായി* പെരുമാറും.”+ പക്ഷേ ആയുധവാഹകൻ വല്ലാതെ പേടിച്ചുപോയിരുന്നതുകൊണ്ട് അതിനു തയ്യാറായില്ല. അതുകൊണ്ട് ശൗൽ വാൾ പിടിച്ച് അതിനു മുകളിലേക്കു വീണു.+ 5 ശൗൽ മരിച്ചെന്നു കണ്ടപ്പോൾ ആയുധവാഹകനും സ്വന്തം വാളിനു മുകളിലേക്കു വീണ് മരിച്ചു.
-