വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 31:1-5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 ഫെലി​സ്‌ത്യർ ഇസ്രായേ​ലിനോ​ടു യുദ്ധം ചെയ്യു​കയാ​യിരുന്നു.+ ഇസ്രായേ​ല്യർ ഫെലി​സ്‌ത്യ​രു​ടെ മുന്നിൽനി​ന്ന്‌ തോ​റ്റോ​ടി. ധാരാളം ആളുകൾ ഗിൽബോവ പർവത​ത്തിൽവെച്ച്‌ കൊല്ല​പ്പെട്ടു.+ 2 ഫെലിസ്‌ത്യർ ശൗലിനെ​യും ആൺമക്കളെ​യും വിടാതെ പിന്തു​ടർന്നു. അവർ ശൗലിന്റെ മക്കളായ+ യോനാ​ഥാനെ​യും അബീനാ​ദാ​ബിനെ​യും മൽക്കീ-ശുവ​യെ​യും കൊന്നു​ക​ളഞ്ഞു.+ 3 ശൗലിന്‌ എതിരെ പോരാ​ട്ടം രൂക്ഷമാ​യി. വില്ലാ​ളി​കൾ ശൗലിനെ കണ്ട്‌ അമ്പ്‌ എയ്‌തു. ശൗലിനു ഗുരു​ത​ര​മാ​യി മുറി​വേറ്റു.+ 4 ശൗൽ തന്റെ ആയുധ​വാ​ഹ​കനോ​ടു പറഞ്ഞു: “നിന്റെ വാൾ ഊരി എന്നെ കുത്തുക! ഇല്ലെങ്കിൽ ഈ അഗ്രചർമികൾ+ വന്ന്‌ എന്നെ കുത്തും. അവർ എന്നോടു ക്രൂരമായി* പെരു​മാ​റും.” പക്ഷേ ആയുധ​വാ​ഹകൻ വല്ലാതെ പേടി​ച്ചുപോ​യി​രു​ന്ന​തുകൊണ്ട്‌ അതിനു തയ്യാറാ​യില്ല. അതു​കൊണ്ട്‌ ശൗൽ വാൾ പിടിച്ച്‌ അതിനു മുകളി​ലേക്കു വീണു.+ 5 ശൗൽ മരി​ച്ചെന്നു കണ്ടപ്പോൾ ആയുധവാഹകനും+ സ്വന്തം വാളിനു മുകളി​ലേക്കു വീണ്‌ ശൗലിന്റെ​കൂ​ടെ മരിച്ചു.

  • 2 ശമുവേൽ 1:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ഗിൽബോവ പർവത​ങ്ങളേ,+

      നിങ്ങളിൽ മഞ്ഞോ മഴയോ പെയ്യാ​തി​രി​ക്കട്ടെ.

      നിന്റെ വയലുകൾ വിശു​ദ്ധ​കാ​ഴ്‌ചകൾ തരാതി​രി​ക്കട്ടെ.+

      അവി​ടെ​യല്ലോ വീരന്മാ​രു​ടെ പരിച മലിന​മാ​യത്‌.

      ശൗലിന്റെ പരിച​മേൽ ഇനി എണ്ണ പുരട്ടി​ല്ല​ല്ലോ!

  • 2 ശമുവേൽ 1:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 വീരന്മാർ യുദ്ധത്തിൽ വീണുപോ​യ​ല്ലോ!

      നിൻ ഗിരി​ക​ളിൽ യോനാ​ഥാൻ മരിച്ചു​കി​ട​ക്കു​ന്നു!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക