26 ദാവീദ് അടുത്ത് നിൽക്കുന്ന പുരുഷന്മാരോട് ഇങ്ങനെ ചോദിച്ചുതുടങ്ങി: “ആ നിൽക്കുന്ന ഫെലിസ്ത്യനെ തോൽപ്പിച്ച് ഇസ്രായേലിനു വന്ന നിന്ദ നീക്കുന്ന മനുഷ്യന് എന്തു കൊടുക്കും? അല്ല, ജീവനുള്ള ദൈവത്തിന്റെ പടനിരയെ വെല്ലുവിളിക്കാൻമാത്രം അഗ്രചർമിയായ ഈ ഫെലിസ്ത്യൻ ആരാണ്?”+