-
1 ശമുവേൽ 20:41വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
41 പരിചാരകൻ പോയ ഉടനെ ദാവീദ് എഴുന്നേറ്റ് വന്നു. ദാവീദ് ഇരുന്ന സ്ഥലം തെക്കുവശത്ത് തൊട്ടടുത്തുതന്നെയായിരുന്നു. ദാവീദ് കമിഴ്ന്നുവീണ് മൂന്നു പ്രാവശ്യം വണങ്ങി. എന്നിട്ട്, അവർ പരസ്‌പരം ചുംബിച്ച് കരഞ്ഞു. ദാവീദാണു കൂടുതൽ കരഞ്ഞത്.
-
-
1 ശമുവേൽ 23:16-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 ശൗലിന്റെ മകനായ യോനാഥാൻ ഹോറെശിൽ ദാവീദിന്റെ അടുത്ത് ചെന്ന്, യഹോവയിൽ ശക്തിയാർജിക്കാൻ ദാവീദിനെ സഹായിച്ചു.+ 17 യോനാഥാൻ പറഞ്ഞു: “പേടിക്കേണ്ടാ. എന്റെ അപ്പനായ ശൗൽ നിന്നെ കണ്ടുപിടിക്കില്ല. നീ ഇസ്രായേലിനു രാജാവാകും.+ ഞാൻ നിനക്കു രണ്ടാമനും. എന്റെ അപ്പനായ ശൗലിനും അത് അറിയാം.”+ 18 തുടർന്ന്, അവർ രണ്ടു പേരും യഹോവയെ സാക്ഷിയാക്കി ഒരു ഉടമ്പടി ചെയ്‌തു.+ ദാവീദ് ഹോറെശിൽ തങ്ങി. യോനാഥാൻ വീട്ടിലേക്കും പോയി.
-