-
1 ദിനവൃത്താന്തം 19:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ദാവീദിനു തങ്ങളോടു വെറുപ്പായി എന്ന് അമ്മോന്യർക്കു മനസ്സിലായി. അതുകൊണ്ട് ഹാനൂനും അമ്മോന്യരും കൂടി 1,000 താലന്തു* വെള്ളി കൊടുത്ത് മെസൊപ്പൊത്താമ്യയിൽനിന്നും* അരാം-മാഖയിൽനിന്നും സോബയിൽനിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും കൂലിക്കെടുത്തു.+ 7 അങ്ങനെ അവർ കൂലിക്കെടുത്ത 32,000 രഥങ്ങളും മാഖയിലെ രാജാവും രാജാവിന്റെ ആളുകളും വന്ന് മെദബയ്‌ക്കു+ മുന്നിൽ പാളയമടിച്ചു. അമ്മോന്യരും യുദ്ധം ചെയ്യാൻ അവരുടെ നഗരങ്ങളിൽനിന്ന് ഒരുമിച്ചുകൂടി.
-