12 ബലി അർപ്പിക്കുന്നതിന് ഇടയിൽ അബ്ശാലോം ദാവീദിന്റെ ഉപദേഷ്ടാവായ+ അഹിഥോഫെൽ+ എന്ന ഗീലൊന്യനെ വിളിക്കാൻ അയാളുടെ നഗരമായ ഗീലൊയിലേക്ക്+ ആളയയ്ക്കുകയും ചെയ്‌തു. അങ്ങനെ, രാജാവിന് എതിരെയുള്ള ഗൂഢാലോചന ശക്തിപ്പെട്ടു. അബ്ശാലോമിനെ പിന്തുണയ്ക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൂടി വന്നു.+
31 “അബ്‌ശാലോമിന്റെ+ കൂടെച്ചേർന്ന് ഗൂഢാലോചന+ നടത്തുന്നവരിൽ അഹിഥോഫെലുമുണ്ട്” എന്ന വാർത്ത ദാവീദിന്റെ ചെവിയിലെത്തി. അപ്പോൾ ദാവീദ്, “യഹോവേ, ദയവായി അഹിഥോഫെലിന്റെ ഉപദേശം വിഡ്ഢിത്തമാക്കേണമേ!”+ എന്നു പറഞ്ഞു.+