20അങ്ങനെ ദാൻ+ മുതൽ ബേർ-ശേബ വരെയുള്ള പ്രദേശത്തുനിന്നും ഗിലെയാദ് ദേശത്തുനിന്നും+ ഉള്ള ഇസ്രായേല്യരെല്ലാം വന്നുചേർന്നു. സമൂഹം മുഴുവൻ മിസ്പയിൽ യഹോവയുടെ മുമ്പാകെ ഏകമനസ്സോടെ* ഒന്നിച്ചുകൂടി.+
2 അങ്ങനെ, രാജാവ് തന്നോടൊപ്പമുണ്ടായിരുന്ന സൈന്യാധിപനായ യോവാബിനോടു+ പറഞ്ഞു: “ദാൻ മുതൽ ബേർ-ശേബ+ വരെ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലൂടെയും പോയി ജനത്തിന്റെ പേര് രേഖപ്പെടുത്തുക. എനിക്കു ജനത്തിന്റെ എണ്ണം അറിയണം.”