-
2 ദിനവൃത്താന്തം 1:3-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 പിന്നെ ശലോമോനും സർവസഭയും കൂടി ഗിബെയോനിലെ ആരാധനാസ്ഥലത്തേക്കു* പോയി.+ വിജനഭൂമിയിൽവെച്ച്* യഹോവയുടെ ദാസനായ മോശ ഉണ്ടാക്കിയ, സത്യദൈവത്തിന്റെ സാന്നിധ്യകൂടാരം* വെച്ചിരുന്നത് അവിടെയാണ്. 4 എന്നാൽ സത്യദൈവത്തിന്റെ പെട്ടകം ദാവീദ് കിര്യത്ത്-യയാരീമിൽനിന്ന്+ താൻ ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവന്നിരുന്നു; അതിനുവേണ്ടി യരുശലേമിൽ ഒരു കൂടാരവും നിർമിച്ചിരുന്നു.+ 5 ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബസലേൽ+ ഉണ്ടാക്കിയ ചെമ്പുകൊണ്ടുള്ള യാഗപീഠം+ യഹോവയുടെ വിശുദ്ധകൂടാരത്തിനു മുന്നിൽ വെച്ചിരുന്നു. ശലോമോനും സഭയും അതിനു മുന്നിൽ ചെന്ന് പ്രാർഥിക്കുമായിരുന്നു.* 6 ശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു. സാന്നിധ്യകൂടാരത്തിനു മുന്നിലെ ചെമ്പുകൊണ്ടുള്ള യാഗപീഠത്തിൽ+ ശലോമോൻ 1,000 ദഹനയാഗങ്ങൾ അർപ്പിച്ചു.
-