13 അവനായിരിക്കും എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയുന്നത്.+ അവന്റെ രാജ്യാധികാരത്തിന്റെ സിംഹാസനം ഞാൻ ഒരിക്കലും ഇളകിപ്പോകാത്ത വിധം സുസ്ഥിരമായി സ്ഥാപിക്കും.+
9 എന്നാൽ നിനക്കൊരു മകൻ+ ഉണ്ടാകും; അവൻ സമാധാനപുരുഷനായിരിക്കും.* ചുറ്റുമുള്ള ശത്രുക്കളെയെല്ലാം നീക്കി ഞാൻ അവനു വിശ്രമം കൊടുക്കും.+ അവന്റെ പേര് ശലോമോൻ*+ എന്നായിരിക്കും. അവന്റെ കാലത്ത് ഞാൻ ഇസ്രായേലിനു സമാധാനവും സ്വസ്ഥതയും നൽകും.+