-
2 ദിനവൃത്താന്തം 3:10-13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 തുടർന്ന് അതിവിശുദ്ധമുറിയിൽ കെരൂബുകളുടെ രണ്ടു ശില്‌പങ്ങൾ ഉണ്ടാക്കി അവ സ്വർണംകൊണ്ട് പൊതിഞ്ഞു.+ 11 കെരൂബുകളുടെ ചിറകുകളുടെ മൊത്തം നീളം+ 20 മുഴമായിരുന്നു. ഒന്നാമത്തെ കെരൂബിന്റെ ഒരു വശത്തെ ചിറകിന്റെ നീളം അഞ്ചു മുഴം. അതിന്റെ അറ്റം ഭവനത്തിന്റെ ചുവരിൽ തൊട്ടിരുന്നു. മറ്റേ ചിറകും അഞ്ചു മുഴം. അതിന്റെ അറ്റമാകട്ടെ രണ്ടാമത്തെ കെരൂബിന്റെ ഒരു ചിറകിൽ തൊട്ടിരുന്നു. 12 രണ്ടാമത്തെ കെരൂബിന്റെ ഒരു വശത്തെ ചിറകിന്റെ നീളം അഞ്ചു മുഴം. അതിന്റെ അറ്റം ഭവനത്തിന്റെ മറുവശത്തെ ചുവരിൽ തൊട്ടിരുന്നു. മറ്റേ ചിറകിനും അഞ്ചു മുഴം നീളമുണ്ടായിരുന്നു. അതിന്റെ അറ്റമാകട്ടെ ആദ്യത്തെ കെരൂബിന്റെ ചിറകിൽ തൊട്ടിരുന്നു. 13 കെരൂബുകളുടെ വിടർത്തിപ്പിടിച്ച ചിറകുകളുടെ ആകെ നീളം 20 മുഴം. നിൽക്കുന്ന വിധത്തിൽ, അകത്തേക്ക്* അഭിമുഖമായാണ് അവയെ സ്ഥാപിച്ചിരുന്നത്.
-