-
2 ശമുവേൽ 8:10-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അയാൾ മകനായ യോരാമിനെ ദാവീദ് രാജാവിന്റെ അടുത്ത് അയച്ച് സുഖവിവരം തിരക്കുകയും ഹദദേസെരിനോടു പോരാടി വിജയിച്ചതിന് അഭിനന്ദിക്കുകയും ചെയ്തു. (കാരണം ഹദദേസെർ കൂടെക്കൂടെ തോയിയോട് ഏറ്റുമുട്ടിയിരുന്നു.) വെള്ളി, സ്വർണം, ചെമ്പ് എന്നിവകൊണ്ടുള്ള സമ്മാനങ്ങളും ദാവീദിനു കൊടുത്തു. 11 ദാവീദ് രാജാവ് ഈ സമ്മാനങ്ങളും താൻ അധീനതയിലാക്കിയ എല്ലാ ജനതകളിൽനിന്നും കിട്ടിയ വെള്ളിയും സ്വർണവും യഹോവയ്ക്കുവേണ്ടി വിശുദ്ധീകരിച്ചു.+ 12 ഇവ സിറിയയിൽനിന്നും മോവാബിൽനിന്നും+ അമ്മോന്യർ, ഫെലിസ്ത്യർ,+ അമാലേക്യർ+ എന്നിവരിൽനിന്നും സോബയിലെ രാജാവും രഹോബിന്റെ മകനും ആയ ഹദദേസെരെ+ കൊള്ളയടിച്ചതിൽനിന്നും കിട്ടിയതായിരുന്നു.
-