-
2 ദിനവൃത്താന്തം 5:8-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 അങ്ങനെ, കെരൂബുകളുടെ ചിറകുകൾ പെട്ടകം വെച്ച സ്ഥലത്തിനു മീതെ വിരിച്ചുപിടിച്ച നിലയിലായി. കെരൂബുകളുടെ ചിറകുകൾ പെട്ടകത്തിനും അതിന്റെ തണ്ടുകൾക്കും+ മീതെ വിടർന്നുനിന്നു. 9 തണ്ടുകൾക്കു വളരെ നീളമുണ്ടായിരുന്നതിനാൽ അകത്തെ മുറിയുടെ മുന്നിലുള്ള വിശുദ്ധത്തിൽനിന്ന് നോക്കിയാൽ തണ്ടുകളുടെ അറ്റം കാണാനാകുമായിരുന്നു. എന്നാൽ പുറത്തുനിന്ന് അവ കാണാൻ കഴിയുമായിരുന്നില്ല. അവ ഇന്നും അവിടെയുണ്ട്. 10 ഈജിപ്‌തിൽനിന്ന് പുറപ്പെട്ടുവന്ന ഇസ്രായേൽ+ ജനവുമായി യഹോവ ഉടമ്പടി ചെയ്തപ്പോൾ,+ ഹോരേബിൽവെച്ച് മോശ വെച്ച രണ്ടു കൽപ്പലകകളല്ലാതെ+ മറ്റൊന്നും പെട്ടകത്തിലുണ്ടായിരുന്നില്ല.
-