22 “യഹോവ പർവതത്തിൽവെച്ച് തീയുടെയും മേഘത്തിന്റെയും കനത്ത മൂടലിന്റെയും മധ്യേനിന്ന് ഗംഭീരസ്വരത്തോടെ ഈ കല്‌പനകൾ* നിങ്ങളുടെ സഭയെ മുഴുവൻ അറിയിച്ചു,+ കൂടുതലൊന്നും ദൈവം കല്പിച്ചില്ല. പിന്നെ ദൈവം അവയെല്ലാം രണ്ടു കൽപ്പലകകളിൽ എഴുതി എനിക്കു തന്നു.+
6അപ്പോൾ ശലോമോൻ പറഞ്ഞു: “താൻ കനത്ത മൂടലിൽ വസിക്കുമെന്ന് യഹോവ പറഞ്ഞിട്ടുണ്ട്.+2 ഞാൻ ഇതാ, അങ്ങയ്ക്കായി മഹനീയമായ ഒരു ഭവനം, അങ്ങയ്‌ക്ക് എന്നും വസിക്കാൻ സ്ഥിരമായ ഒരു വാസസ്ഥാനം, പണിതിരിക്കുന്നു!”+