സങ്കീർത്തനം 51:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഞാൻ കുറ്റമുള്ളവനായല്ലോ ജനിച്ചത്;+പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.* സങ്കീർത്തനം 130:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യഹോവേ, തെറ്റുകളിലാണ് അങ്ങ് ശ്രദ്ധ വെക്കുന്നതെങ്കിൽ*യാഹേ,* ആർക്കു പിടിച്ചുനിൽക്കാനാകും?+ സഭാപ്രസംഗകൻ 7:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ലല്ലോ.+ റോമർ 3:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 എല്ലാവരും പാപം ചെയ്‌ത് ദൈവതേജസ്സില്ലാത്തവരായിരിക്കുന്നല്ലോ.*+ 1 യോഹന്നാൻ 1:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 “നമുക്കു പാപമില്ല” എന്നു പറയുന്നെങ്കിൽ നമ്മൾ സ്വയം വഞ്ചിക്കുകയാണ്;+ സത്യം നമ്മളിലില്ല.