വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 38:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 കാരണം, എന്റെ തെറ്റുകൾ എന്റെ തലയ്‌ക്കു മീതെ കുമി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്നു;+

      അത്‌ എനിക്കു താങ്ങാ​നാ​കാത്ത കനത്ത ഭാരമാ​ണ്‌.

  • സങ്കീർത്തനം 103:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 കാരണം, നമ്മെ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു ദൈവ​ത്തി​നു നന്നായി അറിയാം;+

      നാം പൊടി​യെന്നു ദൈവം ഓർക്കു​ന്നു.+

  • സങ്കീർത്തനം 143:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 143 യഹോവേ, എന്റെ പ്രാർഥന കേൾക്കേ​ണമേ;+

      സഹായത്തിനായുള്ള എന്റെ യാചന ശ്രദ്ധി​ക്കേ​ണമേ.

      അങ്ങയുടെ വിശ്വ​സ്‌ത​ത​യ്‌ക്കും നീതി​ക്കും ചേർച്ച​യിൽ എനിക്ക്‌ ഉത്തര​മേ​കേ​ണമേ.

       2 അങ്ങയുടെ ഈ ദാസനെ ന്യായ​വി​സ്‌താ​ര​ത്തി​നു വിധേ​യ​നാ​ക്ക​രു​തേ;

      ജീവിച്ചിരിക്കുന്ന ആർക്കും അങ്ങയുടെ മുന്നിൽ നീതി​മാ​നാ​യി​രി​ക്കാ​നാ​കി​ല്ല​ല്ലോ.+

  • യശയ്യ 55:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 ദുഷ്ടൻ തന്റെ വഴി വിട്ടു​മാ​റട്ടെ.+

      ദ്രോഹി തന്റെ ചിന്തകൾ ഉപേക്ഷി​ക്കട്ടെ.

      അവൻ യഹോ​വ​യി​ലേക്കു തിരികെ വരട്ടെ; ദൈവം അവനോ​ടു കരുണ കാണി​ക്കും,+

      നമ്മുടെ ദൈവ​ത്തി​ലേക്കു മടങ്ങി​വ​രട്ടെ; ദൈവം അവനോ​ട്‌ ഉദാര​മാ​യി ക്ഷമിക്കും.+

  • ദാനിയേൽ 9:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 എന്റെ ദൈവമേ, ചെവി ചായിച്ച്‌ കേൾക്കേ​ണമേ! കണ്ണുകൾ തുറന്ന്‌ ഞങ്ങളുടെ നഗരം നശിച്ചു​കി​ട​ക്കു​ന്നതു കാണേ​ണമേ, അങ്ങയുടെ പേരിൽ അറിയ​പ്പെ​ടുന്ന നഗരത്തെ നോ​ക്കേ​ണമേ. ഞങ്ങൾ അങ്ങയോ​ടു യാചി​ക്കു​ന്നതു ഞങ്ങളുടെ നീതി​പ്ര​വൃ​ത്തി​ക​ളു​ടെ പേരിലല്ല, അങ്ങയുടെ മഹാക​രുണ നിമി​ത്ത​മാണ്‌.+

  • റോമർ 3:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 അതിനാൽ നിയമം ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ ചെയ്യുന്നു എന്നതു​കൊണ്ട്‌ ആരെയും ദൈവ​ത്തി​ന്റെ മുന്നിൽ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കില്ല.+ നിയമ​ത്തിൽനിന്ന്‌ പാപ​ത്തെ​ക്കു​റിച്ച്‌ ശരിയായ* അറിവ്‌ ലഭിക്കു​ന്നു എന്നു മാത്രമേ ഉള്ളൂ.+

  • തീത്തോസ്‌ 3:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 (അതു നമ്മൾ എന്തെങ്കി​ലും നീതിപ്ര​വൃ​ത്തി​കൾ ചെയ്‌തി​ട്ടല്ല,+ ദൈവ​ത്തി​നു നമ്മളോ​ടു കരുണ തോന്നി​യി​ട്ടാണ്‌.)+ നമുക്കു ജീവൻ കിട്ടാ​നാ​യി നമ്മളെ കഴുകുകയും+ പരിശുദ്ധാത്മാവിനെ* ഉപയോ​ഗിച്ച്‌ പുതുക്കുകയും+ ചെയ്‌ത്‌ ദൈവം നമ്മളെ രക്ഷിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക