20 യൊരോബെയാം തിരിച്ചെത്തിയിരിക്കുന്നെന്നു കേട്ട ഉടനെ ഇസ്രായേല്യരെല്ലാം അയാളെ സമൂഹത്തിലേക്കു വരുത്തി ഇസ്രായേലിനു മുഴുവൻ രാജാവാക്കി.+ യഹൂദാഗോത്രം+ ഒഴികെ മറ്റാരും ദാവീദുഗൃഹത്തെ പിന്തുണച്ചില്ല.
11യരുശലേമിൽ എത്തിയ ഉടനെ രഹബെയാം ഇസ്രായേലിനോടു യുദ്ധം ചെയ്ത് രാജ്യം വീണ്ടെടുക്കാനായി, പരിശീലനം ലഭിച്ച* 1,80,000 യോദ്ധാക്കളെ+ യഹൂദാഗൃഹത്തിൽനിന്നും ബന്യാമീനിൽനിന്നും കൂട്ടിവരുത്തി.+