-
2 ദിനവൃത്താന്തം 11:1-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 യരുശലേമിൽ എത്തിയ ഉടനെ രഹബെയാം ഇസ്രായേലിനോടു യുദ്ധം ചെയ്‌ത് രാജ്യം വീണ്ടെടുക്കാനായി, പരിശീലനം ലഭിച്ച* 1,80,000 യോദ്ധാക്കളെ+ യഹൂദാഗൃഹത്തിൽനിന്നും ബന്യാമീനിൽനിന്നും കൂട്ടിവരുത്തി.+ 2 അപ്പോൾ, ദൈവപുരുഷനായ ശെമയ്യയോട്+ യഹോവ ഇങ്ങനെ പറഞ്ഞു: 3 “നീ യഹൂദയിലെ രാജാവായ ശലോമോന്റെ മകൻ രഹബെയാമിനോടും യഹൂദയിലും ബന്യാമീനിലും ഉള്ള എല്ലാ ഇസ്രായേല്യരോടും പറയുക: 4 ‘യഹോവ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ സഹോദരന്മാരോടു നിങ്ങൾ യുദ്ധത്തിനു പോകരുത്. ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു തിരിച്ചുപോകണം. കാരണം ഇങ്ങനെയെല്ലാം സംഭവിക്കാൻ ഇടവരുത്തിയതു ഞാനാണ്.”’”+ അങ്ങനെ യഹോവയുടെ വാക്കു കേട്ട് അവർ മടങ്ങിപ്പോയി. അവർ യൊരോബെയാമിനോടു യുദ്ധം ചെയ്യാൻ പോയില്ല.
-
-
2 ദിനവൃത്താന്തം 25:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 അമസ്യ യഹൂദാദേശത്തുള്ളവരെ വിളിച്ചുകൂട്ടി അവരെ പിതൃഭവനമനുസരിച്ച്, സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും കീഴിൽ യഹൂദയ്ക്കും ബന്യാമീനും വേണ്ടി നിറുത്തി.+ സൈന്യത്തിൽ സേവിക്കാൻ പ്രാപ്തരായ, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള+ 3,00,000 പേരെ അമസ്യ രേഖയിൽ ചേർത്തു. ആ യോദ്ധാക്കൾ കുന്തവും വലിയ പരിചയും ഉപയോഗിക്കാൻ പ്രാപ്തരും പരിശീലനം ലഭിച്ചവരും* ആയിരുന്നു.
-