-
പുറപ്പാട് 32:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 ഞാൻ അവരോടു കല്‌പിച്ച പാതയിൽനിന്ന് അവർ എത്ര പെട്ടെന്നാണു മാറിപ്പോയത്!+ അവർ ഒരു കാളക്കുട്ടിയുടെ പ്രതിമ ഉണ്ടാക്കി, ‘ഇസ്രായേലേ, ഇതാണു നിന്റെ ദൈവം; ഈജിപ്ത് ദേശത്തുനിന്ന് നിന്നെ നയിച്ചുകൊണ്ടുവന്ന ദൈവം’ എന്നു പറഞ്ഞ് അതിനു മുന്നിൽ കുമ്പിടുകയും അതിനു ബലികൾ അർപ്പിക്കുകയും ചെയ്യുന്നു.”
-
-
2 ദിനവൃത്താന്തം 11:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 കോലാട്ടുരൂപമുള്ള ഭൂതങ്ങളെയും*+ താൻ ഉണ്ടാക്കിയ കാളക്കുട്ടികളെയും+ ആരാധിക്കാൻവേണ്ടി യൊരോബെയാം സ്വന്തം പുരോഹിതന്മാരെ ആരാധനാസ്ഥലങ്ങളിൽ* നിയമിച്ചു.+ 16 ഇസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാൻ ആത്മാർഥമായി ആഗ്രഹിച്ചവർ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിൽനിന്നും അവരോടൊപ്പം യരുശലേമിലേക്കു പോന്നു. അവർ വന്ന് അവരുടെ പൂർവികരുടെ ദൈവമായ യഹോവയ്ക്കു ബലികൾ അർപ്പിച്ചു.+
-