14 ബന്ധുവിനെ*+ പിടിച്ചുകൊണ്ടുപോയി എന്നു വിവരം കിട്ടിയപ്പോൾ, തന്റെ വീട്ടിൽ ജനിച്ചവരും നല്ല പരിശീലനം സിദ്ധിച്ചവരും ആയ 318 ദാസന്മാരെ കൂട്ടി അബ്രാം അവരെ ദാൻ+ വരെ പിന്തുടർന്നു.
34പിന്നെ മോശ മോവാബ് മരുപ്രദേശത്തുനിന്ന് നെബോ പർവതത്തിലേക്ക്,+ യരീഹൊയ്‌ക്ക്+ അഭിമുഖമായി നിൽക്കുന്ന പിസ്ഗയുടെ മുകളിലേക്ക്,+ കയറിച്ചെന്നു. യഹോവ ദേശം മുഴുവൻ മോശയ്ക്കു കാണിച്ചുകൊടുത്തു. അതായത്, ഗിലെയാദ് മുതൽ ദാൻ വരെയും+
29 അവരുടെ പിതാവും ഇസ്രായേലിന്റെ+ മകനും ആയ ദാന്റെ+ പേരനുസരിച്ച് അവർ ആ നഗരത്തിനു ദാൻ എന്നു പേരിട്ടു. മുമ്പ് ആ നഗരത്തിന്റെ പേര് ലയീശ്+ എന്നായിരുന്നു.
20അങ്ങനെ ദാൻ+ മുതൽ ബേർ-ശേബ വരെയുള്ള പ്രദേശത്തുനിന്നും ഗിലെയാദ് ദേശത്തുനിന്നും+ ഉള്ള ഇസ്രായേല്യരെല്ലാം വന്നുചേർന്നു. സമൂഹം മുഴുവൻ മിസ്പയിൽ യഹോവയുടെ മുമ്പാകെ ഏകമനസ്സോടെ* ഒന്നിച്ചുകൂടി.+