30 അഹീയ താൻ ധരിച്ചിരുന്ന പുതിയ വസ്‌ത്രം 12 കഷണങ്ങളായി കീറി. 31 എന്നിട്ട് അഹീയ യൊരോബെയാമിനോടു പറഞ്ഞു:
“പത്തു കഷണങ്ങൾ നീ എടുത്തുകൊള്ളൂ. കാരണം ഇസ്രായേലിന്റെ ദൈവമായ യഹോവ ഇങ്ങനെ പറയുന്നു: ‘ഞാൻ ഇതാ, രാജ്യം ശലോമോന്റെ കൈയിൽനിന്ന് കീറിയെടുക്കുന്നു! പത്തു ഗോത്രം ഞാൻ നിനക്കു തരും.+