-
2 ദിനവൃത്താന്തം 14:2-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 ആസ അദ്ദേഹത്തിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നല്ലതും ശരിയും ആയ കാര്യങ്ങൾ ചെയ്തു. 3 ആസ അന്യദൈവങ്ങളുടെ യാഗപീഠങ്ങളും ആരാധനാസ്ഥലങ്ങളും* നീക്കം ചെയ്യുകയും+ പൂജാസ്തംഭങ്ങൾ ഉടച്ചുകളയുകയും+ പൂജാസ്തൂപങ്ങൾ* വെട്ടിയിടുകയും ചെയ്തു.+ 4 ആസ യഹൂദയിലെ ആളുകളോട്, അവരുടെ പൂർവികരുടെ ദൈവമായ യഹോവയെ അന്വേഷിക്കാനും ദൈവത്തിന്റെ നിയമവും കല്പനയും ആചരിക്കാനും ആവശ്യപ്പെട്ടു. 5 ആസ യഹൂദയിലെ എല്ലാ നഗരങ്ങളിൽനിന്നും ആരാധനാസ്ഥലങ്ങളും സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള പീഠങ്ങളും നീക്കിക്കളഞ്ഞു.+ ആസയുടെ ഭരണത്തിൻകീഴിൽ രാജ്യത്ത് സ്വസ്ഥത ഉണ്ടായി.
-
-
2 ദിനവൃത്താന്തം 14:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ആസ ദൈവമായ യഹോവയെ വിളിച്ച് ഇങ്ങനെ അപേക്ഷിച്ചു:+ “യഹോവേ, അങ്ങ് സഹായിക്കുന്നവർ ആൾബലമുള്ളവരാണോ ശക്തിയില്ലാത്തവരാണോ എന്നതൊന്നും അങ്ങയ്ക്കൊരു പ്രശ്നമല്ലല്ലോ.+ ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ സഹായിക്കേണമേ. ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു.*+ അങ്ങയുടെ നാമത്തിലാണു ഞങ്ങൾ ഈ സൈന്യത്തിനു നേരെ വന്നിരിക്കുന്നത്.+ യഹോവേ, അങ്ങാണു ഞങ്ങളുടെ ദൈവം. നശ്വരനായ മനുഷ്യൻ അങ്ങയെക്കാൾ ബലവാനാകരുതേ.”+
-