-
1 രാജാക്കന്മാർ 14:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 യഹൂദ യഹോവയുടെ മുമ്പാകെ തിന്മ പ്രവർത്തിച്ചുകൊണ്ടിരുന്നു.+ അവർ ചെയ്‌ത പാപങ്ങളിലൂടെ അവരുടെ പൂർവികരെക്കാൾ അധികം അവർ ദൈവത്തെ പ്രകോപിപ്പിച്ചു.+ 23 അവരും ഉയർന്ന എല്ലാ കുന്നിന്മേലും+ തഴച്ചുവളരുന്ന ഓരോ വൃക്ഷത്തിൻകീഴിലും+ തങ്ങൾക്കുവേണ്ടി ആരാധനാസ്ഥലങ്ങളും* പൂജാസ്തംഭങ്ങളും പൂജാസ്തൂപങ്ങളും നിർമിച്ചു.+
-
-
2 രാജാക്കന്മാർ 14:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 പൂർവികനായ ദാവീദിനെപ്പോലെയല്ലെങ്കിലും+ അമസ്യയും യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു. അപ്പനായ യഹോവാശ് ചെയ്‌തതുപോലെയെല്ലാം+ അമസ്യയും ചെയ്തുപോന്നു. 4 എന്നാൽ ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലങ്ങൾ അപ്പോഴുമുണ്ടായിരുന്നു.+ ജനം അക്കാലത്തും അവിടെ ബലി അർപ്പിക്കുകയും യാഗവസ്തുക്കൾ ദഹിപ്പിക്കുകയും* ചെയ്‌തു.+
-
-
2 രാജാക്കന്മാർ 23:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 ദൈവത്തെ കോപിപ്പിച്ചുകൊണ്ട് ഇസ്രായേൽരാജാക്കന്മാർ ശമര്യനഗരങ്ങളിലെ ഉയർന്ന സ്ഥലങ്ങളിൽ* പണിത ആരാധനാമന്ദിരങ്ങളെല്ലാം യോശിയ നീക്കം ചെയ്‌തു. ബഥേലിൽ ചെയ്തതുപോലെയൊക്കെ അദ്ദേഹം അവയോടും ചെയ്‌തു.+ 20 അങ്ങനെ ആരാധനാസ്ഥലങ്ങളിലെ* പുരോഹിതന്മാരെയെല്ലാം അവിടെയുള്ള യാഗപീഠങ്ങളിൽവെച്ച് കൊന്നു; അവയിൽ മനുഷ്യാസ്ഥികൾ കത്തിക്കുകയും ചെയ്‌തു.+ പിന്നെ അദ്ദേഹം യരുശലേമിലേക്കു തിരികെ പോയി.
-