-
ആവർത്തനം 23:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 “ഇസ്രായേൽപുത്രിമാർ ആരും ക്ഷേത്രവേശ്യയാകരുത്.+ ഇസ്രായേൽപുത്രന്മാരും ക്ഷേത്രവേശ്യയാകാൻ പാടില്ല.+ 18 ഒരു വേശ്യാസ്ത്രീയുടെ കൂലിയോ വേശ്യാവൃത്തി ചെയ്തുപോരുന്ന ഒരു പുരുഷന്റെ* കൂലിയോ നേർച്ച നിറവേറ്റാനായി നിങ്ങളുടെ ദൈവമായ യഹോവയുടെ ഭവനത്തിലേക്കു നിങ്ങൾ കൊണ്ടുവരരുത്. അവ രണ്ടും നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് അറപ്പാണ്.
-
-
1 രാജാക്കന്മാർ 22:45, 46വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
45 യഹോശാഫാത്തിന്റെ ബാക്കി ചരിത്രം, അദ്ദേഹത്തിന്റെ വീരകൃത്യങ്ങളെക്കുറിച്ചും അദ്ദേഹം ചെയ്‌ത യുദ്ധങ്ങളെക്കുറിച്ചും, യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 46 അദ്ദേഹത്തിന്റെ അപ്പനായ ആസയുടെ+ കാലശേഷവും ദേശത്ത് ആലയവേശ്യാവൃത്തി ചെയ്തുപോന്ന പുരുഷന്മാർ+ അവശേഷിച്ചിരുന്നു. യഹോശാഫാത്ത് അവരെയെല്ലാം നീക്കിക്കളഞ്ഞു.
-