-
2 ദിനവൃത്താന്തം 16:11-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 യഹൂദയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ ആസയുടെ ചരിത്രം ആദിയോടന്തം രേഖപ്പെടുത്തിയിട്ടുണ്ട്.+
12 ആസയ്‌ക്കു ഭരണത്തിന്റെ 39-ാം വർഷം കാലിൽ ഒരു രോഗം പിടിപെട്ടു. രോഗം മൂർച്ഛിച്ചപ്പോൾപ്പോലും ആസ യഹോവയിലേക്കു തിരിഞ്ഞില്ല; പകരം വൈദ്യന്മാരിലേക്കാണു തിരിഞ്ഞത്. 13 പിന്നെ ആസ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു.+ ഭരണത്തിന്റെ 41-ാം വർഷം ആസ മരിച്ചു. 14 അവർ ആസയെ ദാവീദിന്റെ നഗരത്തിൽ ആസ തനിക്കുവേണ്ടി വെട്ടിയുണ്ടാക്കിയ വിശേഷപ്പെട്ട കല്ലറയിൽ അടക്കം ചെയ്‌തു.+ സുഗന്ധതൈലവും പല ചേരുവകൾ ചേർത്ത് പ്രത്യേകമായി തയ്യാറാക്കിയ തൈലവും നിറച്ച ഒരു ശവമഞ്ചത്തിലാണ് അവർ ആസയെ കിടത്തിയത്.+ ശവസംസ്കാരച്ചടങ്ങിൽ അവർ ആസയ്ക്കുവേണ്ടി അതിഗംഭീരമായ ഒരു അഗ്നി ഒരുക്കുകയും ചെയ്‌തു.*
-