-
2 രാജാക്കന്മാർ 9:7-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 നീ നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നശിപ്പിച്ചുകളയണം. ഇസബേലിന്റെ കൈകൊണ്ട് മരിച്ച എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിനും യഹോവയുടെ എല്ലാ ദാസന്മാരുടെ രക്തത്തിനും ഞാൻ പ്രതികാരം ചെയ്യും.+ 8 ആഹാബിന്റെ ഭവനം നിശ്ശേഷം നശിച്ചുപോകും. ആഹാബിന്റെ എല്ലാ ആൺതരിയെയും* ഞാൻ പൂർണമായും നശിപ്പിക്കും; ഇസ്രായേലിൽ അയാൾക്കുള്ള നിസ്സഹായരെയും ദുർബലരെയും പോലും ഞാൻ വെറുതേ വിടില്ല.+ 9 ആഹാബിന്റെ ഭവനത്തെ ഞാൻ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഭവനംപോലെയും+ അഹീയയുടെ മകനായ ബയെശയുടെ ഭവനംപോലെയും+ ആക്കും.
-