23 നിങ്ങളുടെ തലയ്‌ക്കു മീതെയുള്ള ആകാശം ചെമ്പും നിങ്ങളുടെ കാലിനു കീഴെയുള്ള ഭൂമി ഇരുമ്പും ആയിരിക്കും.+24 യഹോവ നിങ്ങളുടെ ദേശത്ത് മഴയായി പെയ്യിക്കുന്നതു പൂഴിയും പൊടിയും ആയിരിക്കും; നിങ്ങൾ പൂർണമായി നശിക്കുന്നതുവരെ അവ ആകാശത്തുനിന്ന് നിങ്ങളുടെ മേൽ പെയ്യും.
8താൻ ജീവനിലേക്കു തിരികെ കൊണ്ടുവന്ന കുട്ടിയുടെ+ അമ്മയോട് എലീശ പറഞ്ഞു: “നീയും നിന്റെ വീട്ടിലുള്ളവരും മറ്റ് എവിടെയെങ്കിലും പോയി പ്രവാസികളായി* താമസിക്കുക. കാരണം ഈ ദേശത്ത് ഒരു ക്ഷാമം ഉണ്ടാകുമെന്ന് യഹോവ പ്രഖ്യാപിച്ചിരിക്കുന്നു.+ അത് ഏഴു വർഷം നീണ്ടുനിൽക്കും.”
13 “മനുഷ്യപുത്രാ, ഒരു ദേശം അവിശ്വസ്തത കാട്ടി എന്നോടു പാപം ചെയ്‌താൽ ഞാൻ അതിനു നേരെ കൈ നീട്ടി അതിന്റെ ഭക്ഷ്യശേഖരം നശിപ്പിച്ചുകളയും.*+ അവിടെ ക്ഷാമം വരുത്തി+ മനുഷ്യനെയും മൃഗത്തെയും അവിടെനിന്ന് ഛേദിച്ചുകളയും.”+