-
1 രാജാക്കന്മാർ 16:15-19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 യഹൂദാരാജാവായ ആസയുടെ ഭരണത്തിന്റെ 27-ാം വർഷം സിമ്രി ഏഴു ദിവസം തിർസയിൽ രാജാവായി ഭരിച്ചു. അപ്പോൾ സൈന്യം ഫെലിസ്ത്യരുടെ അധീനതയിലുള്ള ഗിബ്ബെഥോനു+ നേരെ പാളയമിറങ്ങിയിരിക്കുകയായിരുന്നു. 16 “രാജാവിന് എതിരെ സിമ്രി ഗൂഢാലോചന നടത്തി രാജാവിനെ വധിച്ചു” എന്നു പാളയമടിച്ചിരുന്ന സൈന്യത്തിനു വിവരം കിട്ടി. അപ്പോൾ ഇസ്രായേല്യരെല്ലാം സൈന്യാധിപനായ ഒമ്രിയെ പാളയത്തിൽവെച്ച് ഇസ്രായേലിന്റെ രാജാവാക്കി.+ 17 ഒമ്രിയും കൂടെയുള്ള എല്ലാ ഇസ്രായേല്യരും ഗിബ്ബെഥോനിൽനിന്ന് വന്ന് തിർസയെ ഉപരോധിച്ചു. 18 നഗരം പിടിക്കപ്പെട്ടു എന്നു കണ്ടപ്പോൾ സിമ്രി രാജകൊട്ടാരത്തിലെ ഉറപ്പുള്ള ഗോപുരത്തിൽ കയറി അതിനു തീയിട്ട് അതിനുള്ളിൽക്കിടന്ന് വെന്തുമരിച്ചു.+ 19 യഹോവയുടെ മുന്നിൽ തിന്മ ചെയ്‌തും യൊരോബെയാമിന്റെ വഴികളിൽ+ നടന്നും കൊണ്ട് സിമ്രി ചെയ്‌ത പാപവും അയാൾ ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപവും കാരണമാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്.
-