വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 3:13-16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ഗിലെയാദിന്റെ ബാക്കി പ്രദേ​ശ​വും ഓഗിന്റെ രാജ്യത്തെ ബാശാൻപ്ര​ദേശം മുഴു​വ​നും മനശ്ശെ​യു​ടെ പാതി ഗോ​ത്ര​ത്തി​നു കൊടു​ത്തു.+ ബാശാ​നി​ലുള്ള അർഗോ​ബ്‌ പ്രദേ​ശ​മെ​ല്ലാം രഫായീ​മ്യ​രു​ടെ ദേശം എന്നാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌.

      14 “ഗശൂര്യ​രു​ടെ​യും മാഖാത്യരുടെയും+ അതിർത്തി​വ​രെ​യുള്ള അർഗോ​ബ്‌ പ്രദേശം മുഴുവനും+ മനശ്ശെ​യു​ടെ വംശജ​നായ യായീർ+ പിടി​ച്ച​ടക്കി. യായീർ ബാശാ​നി​ലെ ആ ഗ്രാമ​ങ്ങൾക്കു തന്റെ പേരു​കൂ​ടെ ചേർത്ത്‌ ഹവ്വോത്ത്‌-യായീർ*+ എന്നു പേരിട്ടു. ഇന്നും അതുത​ന്നെ​യാണ്‌ അവയുടെ പേര്‌. 15 ഗിലെയാദ്‌ ഞാൻ മാഖീരിനു+ കൊടു​ത്തു. 16 രൂബേന്യർക്കും ഗാദ്യർക്കും+ ഞാൻ ഗിലെ​യാദ്‌ മുതൽ അർന്നോൻ താഴ്‌വര വരെയുള്ള പ്രദേശം കൊടു​ത്തു. താഴ്‌വ​ര​യു​ടെ മധ്യഭാ​ഗ​മാ​യി​രു​ന്നു അതിന്റെ ഒരു അതിർത്തി. അമ്മോ​ന്യ​രു​ടെ അതിർത്തി​യായ യബ്ബോക്ക്‌ താഴ്‌വ​ര​യി​ലേ​ക്കും

  • ആവർത്തനം 28:63
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 63 “നിങ്ങൾക്ക്‌ അഭിവൃ​ദ്ധി തരാനും നിങ്ങളെ വർധി​പ്പി​ക്കാ​നും ഒരു കാലത്ത്‌ യഹോവ പ്രസാ​ദി​ച്ചി​രു​ന്ന​തു​പോ​ലെ, നിങ്ങളെ സംഹരി​ക്കാ​നും തുടച്ചു​നീ​ക്കാ​നും യഹോ​വ​യ്‌ക്കു താത്‌പ​ര്യം തോന്നും; നിങ്ങൾ കൈവ​ശ​മാ​ക്കാൻപോ​കുന്ന ദേശത്തു​നിന്ന്‌ നിങ്ങളെ ദൈവം പിഴു​തെ​റി​യും.

  • യോശുവ 13:8-12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 മറ്റേ പാതി ഗോ​ത്ര​വും രൂബേ​ന്യ​രും ഗാദ്യ​രും, യഹോ​വ​യു​ടെ ദാസനായ മോശ യോർദാ​ന്റെ കിഴക്ക്‌ അവർക്കു കൊടുത്ത അവകാശം സ്വന്തമാ​ക്കി. മോശ നിയമി​ച്ചുകൊ​ടു​ത്ത​തുപോലെ​തന്നെ അവർ അത്‌ എടുത്തു.+ 9 അത്‌ അർന്നോൻ താഴ്‌വരയോടു*+ ചേർന്നു​കി​ട​ക്കുന്ന അരോവേർ+ മുതൽ താഴ്‌വ​ര​യു​ടെ മധ്യത്തി​ലുള്ള നഗരവും ദീബോൻ വരെ മെദബ​പീ​ഠ​ഭൂ​മി മുഴു​വ​നും 10 ഹെശ്‌ബോനിൽനിന്ന്‌ ഭരിച്ച അമോ​ര്യ​രാ​ജാ​വായ സീഹോ​ന്‌ അമ്മോ​ന്യ​രു​ടെ അതിർത്തി​വരെ​യുള്ള എല്ലാ നഗരങ്ങളും+ 11 ഗിലെയാദും ഗശൂര്യ​രുടെ​യും മാഖാത്യരുടെയും+ പ്രദേ​ശ​വും ഹെർമോൻ പർവതം മുഴു​വ​നും സൽക്ക+ വരെ ബാശാൻ+ മുഴു​വ​നും 12 അസ്‌താരോത്തിലും എദ്രെ​യി​ലും ഭരിച്ച ബാശാ​നി​ലെ ഓഗിന്റെ (അവൻ രഫായീമ്യരിലെ+ അവസാ​ന​ത്ത​വ​രിൽ ഒരാളാ​യി​രു​ന്നു.) ഭരണ​പ്രദേശം മുഴു​വ​നും ആയിരു​ന്നു. മോശ അവരെ തോൽപ്പി​ച്ച്‌ അവി​ടെ​നിന്ന്‌ ഓടി​ച്ചു​ക​ളഞ്ഞു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക