-
2 ദിനവൃത്താന്തം 23:4-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 നിങ്ങൾ ചെയ്യേണ്ടത് ഇതാണ്: ശബത്തിൽ നിയമനമുള്ള ലേവ്യരുടെയും+ പുരോഹിതന്മാരുടെയും മൂന്നിൽ ഒരു ഭാഗം വാതിൽക്കാവൽക്കാരായി നിൽക്കണം.+ 5 മൂന്നിൽ ഒരു ഭാഗം രാജാവിന്റെ ഭവനത്തിലും*+ ശേഷിക്കുന്ന മൂന്നിൽ ഒരു ഭാഗം അടിസ്ഥാനകവാടം എന്നു പേരുള്ള കവാടത്തിലും നിൽക്കണം. ജനങ്ങളെല്ലാം യഹോവയുടെ ഭവനത്തിന്റെ മുറ്റങ്ങളിൽ നിൽക്കട്ടെ.+ 6 ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരെയും ലേവ്യരെയും അല്ലാതെ മറ്റാരെയും യഹോവയുടെ ഭവനത്തിലേക്കു കടത്തിവിടരുത്;+ അവർ ഒരു വിശുദ്ധഗണമായതുകൊണ്ട് അവർക്കു പ്രവേശിക്കാം. ജനങ്ങളെല്ലാം യഹോവയോടുള്ള കടമ നിറവേറ്റണം. 7 ലേവ്യരെല്ലാം ആയുധം കൈയിൽ ഏന്തി രാജാവിനു ചുറ്റും നിൽക്കണം. ആരെങ്കിലും ഭവനത്തിൽ കടന്നാൽ അയാളെ കൊന്നുകളയുക. രാജാവ് എവിടെ പോയാലും* നിങ്ങൾ ഒപ്പമുണ്ടായിരിക്കണം.”
-