-
2 രാജാക്കന്മാർ 11:5-8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 പിന്നെ അവർക്ക് ഈ നിർദേശം നൽകി: “നിങ്ങൾ ചെയ്യേണ്ടത് ഇതാണ്: നിങ്ങളിൽ ശബത്തിൽ നിയമനമുള്ള മൂന്നിൽ ഒരു ഭാഗം രാജാവിന്റെ കൊട്ടാരത്തിനു+ ജാഗ്രതയോടെ കാവൽ നിൽക്കണം. 6 മൂന്നിൽ ഒരു ഭാഗം അടിസ്ഥാനകവാടം എന്നു പേരുള്ള കവാടത്തിലും ശേഷിക്കുന്ന മൂന്നിൽ ഒരു ഭാഗം കൊട്ടാരംകാവൽക്കാരുടെ പുറകിലുള്ള കവാടത്തിലും നിൽക്കണം. നിങ്ങൾ മാറിമാറിയാണു ഭവനത്തിനു കാവൽ നിൽക്കേണ്ടത്. 7 ശബത്തുദിവസം നിയമനമില്ലാത്ത രണ്ടു വിഭാഗങ്ങളും അന്നു രാജാവിനെ സംരക്ഷിക്കാൻ ജാഗ്രതയോടെ യഹോവയുടെ ഭവനത്തിനു കാവൽ നിൽക്കണം. 8 നിങ്ങൾ എല്ലാവരും ആയുധം കൈയിൽ ഏന്തി രാജാവിനു ചുറ്റും നിൽക്കണം. ആരെങ്കിലും നിങ്ങളുടെ അണിയിലേക്കു കടന്നുവന്നാൽ അയാളെ കൊന്നുകളയുക. രാജാവ് എവിടെ പോയാലും* നിങ്ങൾ ഒപ്പമുണ്ടായിരിക്കണം.”
-
-
1 ദിനവൃത്താന്തം 9:22-25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 വാതിൽപ്പടികളിൽ കാവൽ നിൽക്കാൻ 212 പേരെ തിരഞ്ഞെടുത്തിരുന്നു. വംശാവലിരേഖയനുസരിച്ചാണ്+ അവർ അവരുടെ ഗ്രാമങ്ങളിൽ താമസിച്ചിരുന്നത്. ദാവീദും ദിവ്യജ്ഞാനിയായ+ ശമുവേലും ആയിരുന്നു ആശ്രയയോഗ്യരായ ഈ പുരുഷന്മാരെ അവരുടെ ഉത്തരവാദിത്വസ്ഥാനങ്ങളിൽ നിയമിച്ചത്. 23 അവർക്കും അവരുടെ ആൺമക്കൾക്കും ആയിരുന്നു യഹോവയുടെ ഭവനത്തിന്റെ കവാടങ്ങളുടെ, അതായത് കൂടാരഭവനത്തിന്റെ കവാടങ്ങളുടെ, സംരക്ഷണച്ചുമതല.+ 24 കിഴക്കും പടിഞ്ഞാറും വടക്കും തെക്കും, അങ്ങനെ നാലു വശത്തും കാവൽക്കാരുണ്ടായിരുന്നു.+ 25 ഇടയ്‌ക്കിടെ അവരുടെ സഹോദരന്മാർ അവരുടെ ഗ്രാമങ്ങളിൽനിന്ന് വന്ന് അവരോടൊപ്പം ഏഴു ദിവസം സേവിക്കണമായിരുന്നു.
-