-
1 ദിനവൃത്താന്തം 26:14-16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 കിഴക്കേ കവാടത്തിന്റെ നറുക്കു ശേലെമ്യക്കു വീണു. ശേലെമ്യയുടെ മകനായ സെഖര്യക്കുവേണ്ടിയും അവർ നറുക്കിട്ടു. സെഖര്യ ജ്ഞാനിയായ ഒരു ഉപദേഷ്ടാവായിരുന്നു. വടക്കേ കവാടത്തിന്റെ ചുമതല സെഖര്യക്കു ലഭിച്ചു. 15 ഓബേദ്-ഏദോമിനു തെക്കേ കവാടമാണു ലഭിച്ചത്. ഓബേദ്-ഏദോമിന്റെ ആൺമക്കൾക്കായിരുന്നു+ സംഭരണശാലകളുടെ ചുമതല. 16 ശുപ്പീമിനും ഹോസയ്‌ക്കും+ ശല്ലേഖെത്ത് കവാടത്തിന് അടുത്തുള്ള പടിഞ്ഞാറേ കവാടത്തിൽ നിയമനം ലഭിച്ചു. മുകളിലേക്കു പോകുന്ന പ്രധാനവീഥിയുടെ അടുത്തായിരുന്നു അത്. അവർ അവിടെ സംഘംസംഘമായി കാവൽ നിന്നു.
-