-
2 ദിനവൃത്താന്തം 28:1-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 രാജാവായപ്പോൾ ആഹാസിന്+ 20 വയസ്സായിരുന്നു. 16 വർഷം ആഹാസ് യരുശലേമിൽ ഭരണം നടത്തി. എന്നാൽ ആഹാസ് പൂർവികനായ ദാവീദ് ചെയ്തതുപോലെ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തില്ല.+ 2 പകരം ഇസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു.+ ആഹാസ് ബാൽ ദൈവങ്ങളുടെ ലോഹവിഗ്രഹങ്ങൾ ഉണ്ടാക്കുകപോലും ചെയ്‌തു.+ 3 ബൻ-ഹിന്നോം താഴ്‌വരയിൽവെച്ച്* യാഗവസ്തുക്കൾ ദഹിപ്പിക്കുകയും* സ്വന്തം മക്കളെ തീയിൽ അർപ്പിക്കുകയും ചെയ്‌തു.+ അങ്ങനെ ഇസ്രായേല്യരുടെ മുന്നിൽനിന്ന് യഹോവ ഓടിച്ചുകളഞ്ഞ ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ അനുകരിച്ചു.+ 4 മാത്രമല്ല തഴച്ചുവളരുന്ന എല്ലാ മരത്തിന്റെ ചുവട്ടിലും+ ആരാധനാസ്ഥലങ്ങളിലും*+ കുന്നുകളിലും ബലി അർപ്പിക്കുകയും യാഗവസ്തുക്കൾ ദഹിപ്പിക്കുകയും ചെയ്‌തു.
-