-
1 രാജാക്കന്മാർ 16:30, 31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 യഹോവ ഒമ്രിയുടെ മകനായ ആഹാബിനെ അയാൾക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും നിന്ദ്യനായി കണക്കാക്കി.+ 31 നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളിൽ നടക്കുന്നതു+ പോരാഞ്ഞിട്ട് അയാൾ സീദോന്യരാജാവായ+ എത്ബാലിന്റെ മകളായ ഇസബേലിനെ+ ഭാര്യയാക്കുകയും ബാലിനെ സേവിച്ച്+ ബാലിനു മുമ്പാകെ കുമ്പിടുകയും ചെയ്തു.
-
-
2 രാജാക്കന്മാർ 23:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 അതിനു ശേഷം, ബാലിനും പൂജാസ്തൂപത്തിനും*+ ആകാശത്തിലെ സർവസൈന്യത്തിനും വേണ്ടി ഉണ്ടാക്കിയിരുന്ന ഉപകരണങ്ങളെല്ലാം യഹോവയുടെ ആലയത്തിൽനിന്ന് പുറത്ത് കൊണ്ടുവരാൻ രാജാവ് മഹാപുരോഹിതനായ ഹിൽക്കിയയോടും+ സഹപുരോഹിതന്മാരോടും വാതിൽക്കാവൽക്കാരോടും കല്പിച്ചു. രാജാവ് അവ യരുശലേമിനു പുറത്ത് കിദ്രോൻ ചെരിവിൽവെച്ച് കത്തിച്ചുകളഞ്ഞു. അതിന്റെ ചാരം അദ്ദേഹം ബഥേലിലേക്കു+ കൊണ്ടുവന്നു. 5 യഹൂദാനഗരങ്ങളിലെയും യരുശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിലെയും ആരാധനാസ്ഥലങ്ങളിൽ* യാഗവസ്തുക്കൾ ദഹിപ്പിക്കാൻ* യഹൂദാരാജാക്കന്മാർ അന്യദൈവങ്ങളുടെ പുരോഹിതന്മാരെ നിയമിച്ചിരുന്നു. അവരെയെല്ലാം അദ്ദേഹം നീക്കിക്കളഞ്ഞു. കൂടാതെ, സൂര്യനും ചന്ദ്രനും രാശിചക്രത്തിലെ നക്ഷത്രങ്ങൾക്കും ബാലിനും ആകാശത്തിലെ സർവസൈന്യത്തിനും+ വേണ്ടി യാഗവസ്തുക്കൾ ദഹിപ്പിച്ചിരുന്നവരെയും നീക്കം ചെയ്തു.
-