-
2 രാജാക്കന്മാർ 12:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 അപ്പോൾ യഹൂദാരാജാവായ യഹോവാശ് തന്റെ പൂർവികരായ യഹോശാഫാത്ത്, യഹോരാം, അഹസ്യ എന്നീ യഹൂദാരാജാക്കന്മാർ വിശുദ്ധീകരിച്ച് മാറ്റിവെച്ച എല്ലാ വഴിപാടുകളും തന്റെതന്നെ വഴിപാടുകളും അതുപോലെ, യഹോവയുടെ ഭവനത്തിലെ ഖജനാവിലും രാജാവിന്റെ കൊട്ടാരത്തിലെ ഖജനാവിലും ഉണ്ടായിരുന്ന സ്വർണം മുഴുവനും എടുത്ത് സിറിയൻ രാജാവായ ഹസായേലിനു കൊടുത്തയച്ചു.+ അങ്ങനെ അയാൾ യരുശലേമിൽനിന്ന് പിൻവാങ്ങി.
-
-
2 ദിനവൃത്താന്തം 16:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അപ്പോൾ ആസ യഹോവയുടെ ഭവനത്തിലെ ഖജനാവിലും രാജാവിന്റെ കൊട്ടാരത്തിലെ ഖജനാവിലും ഉണ്ടായിരുന്ന സ്വർണവും വെള്ളിയും എടുത്ത്+ ദമസ്കൊസിൽ താമസിച്ചിരുന്ന സിറിയയിലെ രാജാവായ ബൻ-ഹദദിനു കൊടുത്തയച്ചു.+ എന്നിട്ട് ആസ പറഞ്ഞു: 3 “ഞാനും താങ്കളും തമ്മിലും എന്റെ അപ്പനും താങ്കളുടെ അപ്പനും തമ്മിലും സഖ്യമുണ്ടല്ലോ.* ഞാൻ ഇതാ, താങ്കൾക്കു സ്വർണവും വെള്ളിയും കൊടുത്തയയ്ക്കുന്നു. ഇസ്രായേൽരാജാവായ ബയെശ എന്നെ വിട്ട് പോകണമെങ്കിൽ താങ്കൾ ബയെശയുമായുള്ള സഖ്യം ഉപേക്ഷിച്ച് എന്നെ സഹായിക്കണം.”
-