-
യശയ്യ 39:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
39 ഹിസ്‌കിയ രോഗിയായിരുന്നെന്നും രോഗം ഭേദമായെന്നും+ അറിഞ്ഞപ്പോൾ ബാബിലോൺരാജാവായ, ബലദാന്റെ മകൻ മെരോദക്-ബലദാൻ ഹിസ്കിയയ്ക്ക് എഴുത്തുകളും ഒരു സമ്മാനവും കൊടുത്തയച്ചു.+ 2 ഹിസ്‌കിയ അവരെ സന്തോഷത്തോടെ സ്വീകരിച്ച് ഖജനാവിലുള്ളതെല്ലാം+—വെള്ളി, സ്വർണം, സുഗന്ധതൈലം,* വിലയേറിയ മറ്റു തൈലങ്ങൾ, ആയുധശേഖരം എന്നിങ്ങനെ വിലപിടിപ്പുള്ളതെല്ലാം—അവരെ കാണിച്ചു. ഹിസ്‌കിയ കൊട്ടാരത്തിലും രാജ്യത്തിലും അവരെ കാണിക്കാത്തതായി ഒന്നുമുണ്ടായിരുന്നില്ല.
-