-
2 രാജാക്കന്മാർ 20:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 “തിരികെ ചെന്ന് എന്റെ ജനത്തിന്റെ നായകനായ ഹിസ്കിയയോട് ഇങ്ങനെ പറയുക: ‘നിന്റെ പൂർവികനായ ദാവീദിന്റെ ദൈവമായ യഹോവ പറയുന്നു: “ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു, നിന്റെ കണ്ണീർ കാണുകയും ചെയ്തിരിക്കുന്നു.+ ഇതാ ഞാൻ നിന്നെ സുഖപ്പെടുത്തുന്നു.+ മൂന്നാം ദിവസം നീ എഴുന്നേറ്റ് യഹോവയുടെ ഭവനത്തിൽ+ പോകും.
-
-
2 രാജാക്കന്മാർ 20:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 ഹിസ്‌കിയയുടെ രോഗവിവരം അറിഞ്ഞപ്പോൾ ബാബിലോൺരാജാവായ, ബലദാന്റെ മകൻ ബരോദാക്-ബലദാൻ ഹിസ്കിയയ്ക്ക് എഴുത്തുകളും ഒരു സമ്മാനവും കൊടുത്തയച്ചു.+ 13 ഹിസ്‌കിയ അവരെ സ്വീകരിച്ച്* ഖജനാവിലുള്ളതെല്ലാം+—വെള്ളി, സ്വർണം, സുഗന്ധതൈലം,* വിലയേറിയ മറ്റു തൈലങ്ങൾ, ആയുധങ്ങൾ എന്നിങ്ങനെ വിലപിടിപ്പുള്ളതെല്ലാം—അവരെ കാണിച്ചു. ഹിസ്‌കിയ കൊട്ടാരത്തിലും രാജ്യത്തിലും അവരെ കാണിക്കാത്തതായി ഒന്നുമുണ്ടായിരുന്നില്ല.
-