-
1 രാജാക്കന്മാർ 1:38-40വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
38 അങ്ങനെ സാദോക്ക് പുരോഹിതനും നാഥാൻ പ്രവാചകനും യഹോയാദയുടെ മകൻ ബനയയും+ കെരാത്യരും പ്ലേത്യരും+ ചേർന്ന് ശലോമോനെ ദാവീദ് രാജാവിന്റെ കോവർകഴുതയുടെ പുറത്ത് കയറ്റി+ ഗീഹോനിലേക്കു+ കൊണ്ടുപോയി. 39 സാദോക്ക് പുരോഹിതൻ കൂടാരത്തിൽനിന്ന്+ തൈലക്കൊമ്പ്+ എടുത്ത് ശലോമോനെ അഭിഷേകം ചെയ്‌തു.+ അപ്പോൾ അവർ കൊമ്പു വിളിച്ചു. ജനം മുഴുവൻ, “ശലോമോൻ രാജാവ് നീണാൾ വാഴട്ടെ!” എന്ന് ആർത്തുവിളിച്ചു. 40 പിന്നെ അവരെല്ലാം കുഴൽ ഊതി, വലിയ സന്തോഷത്തോടെ ശലോമോനെ അനുഗമിച്ചു. ഭൂമി പിളരുംവിധം അവരുടെ ആരവം മുഴങ്ങി.+
-