-
2 ശമുവേൽ 5:6-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ദാവീദ് രാജാവും ആളുകളും യരുശലേമിൽ താമസിച്ചിരുന്ന യബൂസ്യരുടെ+ നേരെ ചെന്നു. അവർ ഇങ്ങനെ പറഞ്ഞ് ദാവീദിനെ കളിയാക്കി: “നിനക്ക് ഒരു കാലത്തും ഇവിടെ കാലു കുത്താനാകില്ല! വെറും അന്ധരും മുടന്തരും മതി നിന്നെ ഓടിച്ചുകളയാൻ.” ‘ദാവീദ് ഒരിക്കലും അവിടെ കടക്കില്ല’+ എന്നായിരുന്നു അവരുടെ വിചാരം. 7 പക്ഷേ ദാവീദ് സീയോൻകോട്ട പിടിച്ചടക്കി. അതു ദാവീദിന്റെ നഗരം+ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു. 8 അന്നു ദാവീദ് പറഞ്ഞു: “യബൂസ്യരെ ആക്രമിക്കുന്നവർ ജലതുരങ്കത്തിലൂടെ ചെന്ന് ദാവീദ് വെറുക്കുന്ന ‘മുടന്തരെയും അന്ധരെയും’ കൊന്നുകളയണം.” അതുകൊണ്ടാണ്, “അന്ധരും മുടന്തരും ഒരിക്കലും ഭവനത്തിൽ കടക്കില്ല” എന്നൊരു ചൊല്ലുണ്ടായത്. 9 തുടർന്ന്, ദാവീദ് ആ കോട്ടയിൽ താമസംതുടങ്ങി. അതു ദാവീദിന്റെ നഗരം എന്ന് അറിയപ്പെട്ടു.* ദാവീദ് നഗരത്തെ മില്ലോ*+ മുതൽ ഉള്ളിലേക്കും ചുറ്റോടുചുറ്റും പണിതു.+ 10 അങ്ങനെ ദാവീദ് കൂടുതൽക്കൂടുതൽ ശക്തനായി.+ സൈന്യങ്ങളുടെ ദൈവമായ യഹോവ ദാവീദിന്റെകൂടെയുണ്ടായിരുന്നു.+
-