-
2 ശമുവേൽ 8:5-8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 സോബയിലെ രാജാവായ ഹദദേസെരിനെ സഹായിക്കാൻ ദമസ്കൊസിൽനിന്ന്+ വന്ന സിറിയക്കാരിൽ+ 22,000 പേരെ ദാവീദ് കൊന്നു. 6 പിന്നെ ദാവീദ് സിറിയയിലെ ദമസ്കൊസിൽ കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു. സിറിയക്കാർ ദാവീദിന്റെ ദാസന്മാരായി ദാവീദിനു കപ്പം കൊടുത്തുപോന്നു. പോയിടത്തൊക്കെ യഹോവ ദാവീദിനു വിജയം നൽകി.+ 7 ദാവീദ് ഹദദേസെരിന്റെ ദാസന്മാരിൽനിന്ന് വൃത്താകൃതിയിലുള്ള സ്വർണപ്പരിചകൾ പിടിച്ചെടുത്ത് അവ യരുശലേമിലേക്കു കൊണ്ടുവന്നു.+ 8 ഹദദേസെരിന്റെ നഗരങ്ങളായ ബേതഹിൽനിന്നും ബരോത്തയിൽനിന്നും കുറെയധികം ചെമ്പും പിടിച്ചെടുത്തു.
-