36 അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്:
“ഞാൻ ഇതാ നിന്റെ കേസ് വാദിക്കുന്നു.+
ഞാൻ നിനക്കുവേണ്ടി പ്രതികാരം ചെയ്യും.+
ഞാൻ അവളുടെ കടൽ ഉണക്കിക്കളയും, കിണറുകൾ വറ്റിച്ചുകളയും.+
37 ബാബിലോൺ കൽക്കൂമ്പാരങ്ങളും+
കുറുനരികളുടെ താവളവും ആകും.+
ഞാൻ അതിനെ പേടിപ്പെടുത്തുന്ന ഒരിടവും
ആളുകൾ കണ്ട് അതിശയത്തോടെ തല കുലുക്കുന്ന ഒരു സ്ഥലവും ആക്കും.
അതു ജനവാസമില്ലാതെ കിടക്കും.+