-
1 ശമുവേൽ 8:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ശമുവേൽ പറഞ്ഞത് ഇതാണ്: “നിങ്ങളെ ഭരിക്കുന്ന രാജാവിനു നിങ്ങളിൽനിന്ന് ഇവയെല്ലാം ആവശ്യപ്പെടാൻ അവകാശമുണ്ടായിരിക്കും:+ രാജാവ് നിന്റെ ആൺമക്കളെ എടുത്ത്+ തന്റെ തേരാളികളും+ കുതിരപ്പടയാളികളും+ ആക്കും. ചിലർക്ക് രാജാവിന്റെ രഥങ്ങൾക്കു മുന്നിലായി ഓടേണ്ടിവരും. 12 രാജാവ് ചിലരെ എടുത്ത് ആയിരം പേരുടെ പ്രമാണിമാരായും+ അമ്പതു പേരുടെ പ്രമാണിമാരായും നിയമിക്കും.+ ചിലർ രാജാവിന്റെ നിലം ഉഴുകയും+ അദ്ദേഹത്തിന്റെ വിള കൊയ്യുകയും+ അദ്ദേഹത്തിന്റെ യുദ്ധായുധങ്ങളും രഥോപകരണങ്ങളും ഉണ്ടാക്കുകയും ചെയ്യും.+
-